Hot Posts

6/recent/ticker-posts

പാലാ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പാലാ സബ്ബ് ജയിലിലേക്ക് കൊറോണാ പ്രതിരോധ സാമഗ്രികൾ നൽകി.

പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പാലാ സബ്ബ് ജയിലിലേക്ക് കൊറോണാ പ്രതിരോധ സാമഗ്രികൾ നൽകി.  ജയില്‍ സൂപ്രണ്ട്  സി. ഷാജിക്ക്  എന്‍ 95 മാസ്കുകള്‍, സര്‍ജിക്കല്‍ മാസ്കുകള്‍,  സാനിറ്റൈസറുകള്‍ എന്നിവ അടങ്ങുന്ന പ്രതിരോധ കിറ്റും കിച്ചണ്‍ സാമഗ്രികളുമാണ് കൈമാറിയത്. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പ്രിന്‍സ് സ്കറിയാ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിൽ ഏറ്റവും കൂടുതൽ പ്രയത്നിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ എന്നും പോലീസ് എന്നത് ഏറ്റവും നിർണ്ണായകമായ ശക്തിയാണെന്നും പോലീസ് ഉദ്യോഗസ്ഥർ മുന്നോട്ടുവെക്കുന്ന കോവിഡ് നിർദേശങ്ങൾ പാലിച്ച് മുന്നോട്ട് പോയാൽ മാത്രമേ കോവിഡിനെ തടയാൻ സാധിക്കു എന്ന് ഉൽഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.  
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ക്ലബ്ബ് പ്രസിഡന്‍റ് അഡ്വ. ആര്‍. മനോജ് പാലാ അധ്യക്ഷത വഹിച്ചു. അനില്‍ വി. നായര്‍, സുരേഷ് എക്സോണ്‍, ശ്രീകുമാര്‍ പാലയ്ക്കല്‍,  സജിന്‍ വര്‍ഗ്ഗീസ് ജയില്‍ ഉദ്യേഗസ്ഥരായ വേണു ബെന്‍, പി.ഡി. പ്രദീപ്, കെ.എം. അഭിലാഷ്, ദിപിന്‍ സലിം, വി. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. 







Reactions