കോട്ടയം വൈക്കത്ത് ആംബുലൻസ് അപകടത്തിൽ ഒരു യുവതി മരിച്ചു. തലയോലപ്പറമ്പ് മേഴ്സ് ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി സനജയാണ് മരണപ്പെട്ടത്. മുപ്പത്തിയഞ്ച് വയസായിരുന്നു. വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.



