Hot Posts

6/recent/ticker-posts

സ്ലൈഡിംഗ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു



കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവാച്ചാലില്‍ സ്ലൈഡിംഗ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ  മകന്‍ ഹൈദര്‍ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സംഭവം നടന്നത്. 





അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടായത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു.  







Reactions