Hot Posts

6/recent/ticker-posts

കയറുപൊട്ടിച്ച പോത്ത് വിലസി, പറവൂര്‍ നഗരം ആശങ്കയിലായത് മണിക്കൂറുകളോളം


കയറു പൊട്ടിച്ചോടിയ പോത്ത് മണിക്കൂറുകളോളം പറവൂര്‍ നഗരത്തെ ആശങ്കക്ക് കീഴടക്കി. ഞായറാഴാഴ്ച ഉച്ചയോടെയാണ് സംഭവം അരങ്ങേറിയതെങ്കിലും ഇപ്പോൾ അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മുനിസിപ്പല്‍ കവലയില്‍ ആദം പ്ലാസ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് എത്തിയ പോത്ത് യാത്രക്കാരെയും കച്ചവടക്കാരെയും ഭീതിയിലാഴ്ത്തി ഓടി നടന്നു. എസ്‌കെ ഹാര്‍ഡ്വേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി കടയുടമയുടെ ഭാര്യയെ തള്ളിവീഴ്ത്തി. ഇവരുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. 




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

റോഡിലിറങ്ങിയ പോത്ത് ഇരുചക്രവാഹനം മറിച്ചു. കാൽനട യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചു. ആരുടേതാണ് പോത്തെന്നും എവിടെനിന്നാണ് വന്നതെന്നും വ്യക്തമല്ല. മാഞ്ഞാലി ഭാഗത്തുനിന്നാണ് പോത്ത് കെട്ടുപൊട്ടിച്ച് വന്നതെന്നാണ് സൂചന. 








Reactions