![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വിശ്വാസികളോട് എന്ത് ഉദ്‌ബോധിപ്പിക്കണമെന്ന് ഇതര വിശ്വാസങ്ങളില്‍പ്പെട്ടവരോ, വിരുദ്ധരോ നിഷ്‌കര്‍ഷിക്കേണ്ടതില്ല എന്നും. നേതൃത്വത്തിന്റെയും വിശ്വാസികളുടേയും കടമയും അവകാശവുമാണത്. പ്രദേശത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ഒരുശക്തികളെയും അനുവദിക്കില്ലെന്നും സമതി അറിയിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാടിന് സമ്പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സമിതി അറിയിച്ചു. പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ച കൗണ്‍സില്‍ യോഗത്തില്‍ ഡയറക്ടര്‍ ഫാ. വിന്‍സന്റ് മൂങ്ങാമാക്കല്‍, ജോസ് കവിയില്‍, ജോസ് ഫ്രാന്‍സിസ്, ബെന്നി കൊള്ളിമാക്കിയില്‍, സി. റെനി, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേല്‍, ആകാശ് ആന്റണി, അലക്‌സ് കെ. എമ്മാനുവേല്‍, ജെസി ജോസ്, റ്റിന്റു അലക്‌സ്, എബ്രഹാം ഫ്രഞ്ചി, സിബി പാറന്‍കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.


