Hot Posts

6/recent/ticker-posts

പ്രണയം നടിച്ച് നിർബന്ധിത മത പരിവർത്തനം നടത്തുന്നതിൽ ആശങ്ക ഉണ്ടെന്ന് എന്‍എസ്‍എസ്

തിരുവനന്തപുരം: പ്രണയം നടിച്ച് നിർബന്ധിത മത പരിവർത്തനം നടത്തുന്നതിൽ ആശങ്ക ഉണ്ടെന്ന് എന്‍എസ്‍എസ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിൻ്റെയോ സമുദായത്തിൻ്റെയോ പരിവേഷം നൽകുന്നത് ശരിയല്ലെന്നും രാജ്യദ്രോഹപരമായ നടപടി സ്വീകരിക്കുന്നവരെ കണ്ടെത്തി അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പറഞ്ഞു. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പ്രണയം നടിച്ചുള്ള നിർബന്ധിത മതപരിവ‍ർത്തനത്തിൽ വശംവദരാകാതിരിക്കാൻ സമുദായസംഘടനകൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. മതവിദ്വേഷത്തിനെതിരെ ജാതിമതഭേദമന്യെ എല്ലാവരും ഒന്നിക്കണമെന്നും എൻഎസ്എസ് പ്രസ്താവനയിലാവശ്യപ്പെട്ടു. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാന്‍ ജാതിമതഭേദമെന്വെ കൂട്ടായി പരിശ്രമിക്കമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.






Reactions