വീഡിയോയില്‍ ഒരു അമ്മയും കുഞ്ഞും ഒരു ചുമരിനടുത്ത് ഇരിക്കുന്നത് കാണാം. എന്നാല്‍, പെട്ടെന്ന് ആ അമ്മ ചുമരിലേക്ക് നോക്കുകയാണ്. അത് വീഴുന്നതാണ് അമ്മ കാണുന്നത്. എന്നാല്‍, പെട്ടെന്ന് തന്നെ ആ അമ്മ തന്‍റെ കുഞ്ഞിനെ പൊത്തിപ്പിടിച്ച് പരിക്കേല്‍ക്കാതെ സൂക്ഷിക്കുന്നത് കാണാം. പിന്നീട്, ആ മതില്‍ അമ്മയുടെ ദേഹത്തേക്ക് വീഴുകയാണ്. അപ്പോഴും അമ്മ കുട്ടിയെ സുരക്ഷിതമാക്കി നിര്‍ത്തിയിരിക്കുകയാണ്.
പെട്ടെന്ന് അച്ഛനെത്തി കുട്ടിയെ എടുത്ത് പോകുന്നു. പിന്നീട്, അമ്മ ആ പൊട്ടിപ്പൊളിഞ്ഞ ഇഷ്ടിക്കക്കഷ്ണങ്ങള്‍ക്കിടയില്‍ നിന്നും പുറത്ത് കടക്കുന്നത് കാണാം. വലിയ പരിക്കേറ്റിട്ടില്ല എന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും. വീഡിയോയിലുള്ള അമ്മയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ മുന്നോട്ട് വന്നു.



