Hot Posts

6/recent/ticker-posts

കടനാട് പഞ്ചായത്തിൽ പ്രളയത്തിൽ വീടുകൾ തകർന്നവർക്ക്‌ ധനസഹായം കൈമാറി



പാലാ: പ്രകൃതി ക്ഷോഭത്തിൽ കടനാട് പഞ്ചായത്തിൽ വീടുകൾക്ക് കേടുപാട് സംഭവിച്ച കുടുംബങ്ങൾക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം വിതരണം ചെയ്‌തു.  ഈ കുടുംബങ്ങൾക്ക്‌ സർകാരിന്റെ നഷ്ടപരിഹാരം ലഭിക്കുന്നതിന്‌ പുറമെ പഞ്ചായത്ത്‌ വക ധനസഹായമായാണ്‌ തുക കൈമാറിയത്‌. പ്രകൃതിക്ഷോഭങ്ങളിൽ വീടുകൾക്ക്‌ തകരാർ സംഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ പഞ്ചായത്ത്‌ തലത്തിൽ പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി രൂപീകരിച്ച്‌ സഹായധനം നൽകുന്നത്‌ അപൂർവ്വമാണ്‌. മുപ്പത്തഞ്ചോളം കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപയാണ്‌ വിതരണം ചെയ്‌തത്‌.  പഞ്ചായത്ത്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ സ്ഥലം സന്ദർശിച്ച്‌ ഓരോ കുടുംബത്തിനും നിശ്‌ചയിച്ച നഷ്ടപരിഹാര തുക തോമസ്‌ ചാഴികാടൻ എംപി ഗുണഭോക്താക്കൾക്ക്‌ കൈമാറി. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പഞ്ചായത്ത്‌ തലത്തിൽ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധി രൂപീകരിച്ച് ദുരിത ബാധിതർക്ക്‌ ധനസഹായം നൽകുന്നത്‌ പ്രശംസാർഹവും പഞ്ചായത്തുകളിൽ അപൂർവ്വമാണെന്നും തോമസ്‌ ചാഴികാടൻ പറഞ്ഞു. പ്രസിഡന്റ്  ഉഷാ രാജു അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻ സി പുതുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജയ്‌സൺ പുത്തൻകണ്ടം, ജിജി തമ്പി, ജെയ്‌സി സണ്ണി, വി ജി സോമൻ, ബിന്ദു ജേക്കബ്,  മെർളിൻ റൂബി, മധു കുന്നേൽ എന്നിവർ സംസാരിച്ചു.





Reactions