വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ. പാലാ,വള്ളിച്ചിറ, മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ വർക്കിയുടെ മകൻ 20 വയസ്സുള്ള ജെയ്‌മോൻ എന്ന യുവാവാണ് പാലാ പോലീസിന്റെ പിടിയിലായത്. പ്രതിയുടെ സുഹൃത്തിന്റെ മാതാവായ സ്ത്രീയുടെ ചിത്രങ്ങൾ അവരറിയാതെ ക്യാമറയിലും മൊബൈൽ ഫോണിലും പകർത്തിയ ശേഷം പ്രത്യേക മൊബൈൽ ആപ്പിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാൾ ചെയ്തത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ടെലഗ്രാം, ഷെയർ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളിൽ ഈ സ്ത്രീയുടെ പേരിൽ അവരുടെ യഥാർത്ഥ ചിത്രങ്ങൾ ചേർത്ത് വ്യാജ മോർഫ് ചെയ്തു ചിത്രങ്ങൾ അയച്ചു നൽകുകയും ചെയ്തു. ഇങ്ങനെ ഇയാൾ ആറുമാസം കൊണ്ട്, ഒന്നരലക്ഷത്തോളം രൂപ സമ്പാദിച്ചു. കൂട്ടുകാരോടൊപ്പം ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാൾ ഈ പണം വിനിയോഗിച്ചതെന്നു പോലീസ് അറിയിച്ചു.


