Hot Posts

6/recent/ticker-posts

പാലായില്‍ വൈദ്യുതി ലൈനിന് തീപിടിച്ചു


പാലാ മുന്‍സിപ്പല്‍ കോംപ്ലക്‌സിന് മുന്‍വശത്തെ ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ തീപിടിച്ചു. 11 മണിയോടെയായിരുന്നു സംഭവം. നിരവധി വ്യാപാര സ്ഥാപനങ്ങളിലേയ്ക്കുള്ള കണക്ഷനുകള്‍ എടുത്തിരുന്ന പോസ്റ്റിലാണ് തീ പടര്‍ന്നു പിടിച്ചത് . ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തിന് കാരണമെന്നാണ് സൂചന .
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

രാവിലെ മുതല്‍ പാലായിലും പരിസര പ്രദേശങ്ങളിലും  മഴ പെയ്യുന്നുണ്ട്. മഴ പെയ്തുകൊണ്ടിരിക്കുമ്പോഴാണ് തീ കത്തിയത്. സ്ഥാപനങ്ങളിലേയ്ക്ക് എടുത്തിരുന്ന കണക്ഷനുകള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധിച്ചു.






Reactions