പാലാ കടപ്പാട്ടൂരിൽ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 2.5 ലിറ്റര്‍ ചാരായവും 67 ലിറ്റര്‍ വാഷും കണ്ടെടുത്തു. സംഭവത്തില്‍ ദമ്പതികളായ ബാബു സി വി, രാജി എന്നിവര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. പാലാ എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ദമ്പതികളുടെ വീട്ടിൽ മുറിക്കുള്ളില്‍ അലമാരയില്‍ 2 കുപ്പികളിലായി സൂക്ഷിച്ച നിലയില്‍ 2.5 ലിറ്റര്‍ ചാരായവും വീടിന്റെ അടുക്കളയില്‍ നിന്നും 3 കന്നാസ്സുകളിലായി 67 ലിറ്റര്‍ വാഷും കണ്ടെത്തി. പ്രിവന്റീവ് ഓഫീസര്‍ മാരായ കണ്ണന്‍ സി, വിനോദ് കുമാര്‍ വി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റോബിന്‍ അലക്സ് , ഷെബിന്‍ ടി മര്‍ക്കോസ് , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനീത വി നായര്‍ എക്‌സൈസ് ഡ്രൈവര്‍ സന്തോഷ്‌കുമാര്‍ ടി ജി എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ദമ്പതികളുടെ വീട്ടിൽ മുറിക്കുള്ളില്‍ അലമാരയില്‍ 2 കുപ്പികളിലായി സൂക്ഷിച്ച നിലയില്‍ 2.5 ലിറ്റര്‍ ചാരായവും വീടിന്റെ അടുക്കളയില്‍ നിന്നും 3 കന്നാസ്സുകളിലായി 67 ലിറ്റര്‍ വാഷും കണ്ടെത്തി. പ്രിവന്റീവ് ഓഫീസര്‍ മാരായ കണ്ണന്‍ സി, വിനോദ് കുമാര്‍ വി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റോബിന്‍ അലക്സ് , ഷെബിന്‍ ടി മര്‍ക്കോസ് , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനീത വി നായര്‍ എക്‌സൈസ് ഡ്രൈവര്‍ സന്തോഷ്‌കുമാര്‍ ടി ജി എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്


