Hot Posts

6/recent/ticker-posts

മരക്കാർ റിലീസ്; ഒരു വട്ടം കൂടി ചർച്ച നടത്താൻ ഫിലിം ചേമ്പർ



മരക്കാർ റിലീസിൻ്റെ കാര്യത്തിൽ വീണ്ടും ഒത്തുതീർപ്പിന് ഫിലിം ചേമ്പർ ശ്രമം. നിർമ്മാതാവും ഫിയോക്കുമായി  ഒരു വട്ടം കൂടി ചർച്ച നടത്തും. കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയമായിരുന്നു. ഒടിടി റിലീസ് സാധ്യത ഏറി നിൽക്കേ തിയേറ്ററർ റിലീസ് ഉറപ്പാക്കാനുള്ള അവസാന ശ്രമമാണ് ഈ ചർച്ചകൊണ്ട് ലക്ഷ്യമിടുന്നത്.


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

അഡ്വാന്‍സ് തുകയായി മരക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ കഴിഞ്ഞ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.  തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളിന്മേലും ഫിയോക്ക് തടസ്സമുന്നയിച്ചതോടെയാണ് കഴി‌ഞ്ഞ ചർച്ച അവസാനിപ്പിച്ചത്.


Reactions