Hot Posts

6/recent/ticker-posts

കൊ​ക്ക​യാ​റി​ല്‍ നി​ന്നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ത്തി


ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ കൊ​ക്ക​യാ​റി​ല്‍ നി​ന്നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ത്തി. ഇ​നി അ​ഞ്ച് പേ​രെ കൂ​ടി ഇ​വി​ടെ നി​ന്നും ക​ണ്ട​ത്തേ​ണ്ട​തു​ണ്ട്. സേ​ന​യു​ടെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​ത്. ഡോ​ഗ് സ്‌​ക്വാ​ഡും അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ട്.


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

അ​തേ​സ​മ​യം, കൂ​ട്ടി​ക്ക​ലി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് മ​രി​ച്ച 11 പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ര്‍ ഉ​ള്‍​പ്പ​ടെ​യാ​ണ് മ​രി​ച്ച​ത്. കൊക്കയാറിൽ രക്ഷാപ്രവർത്തനം രാവിലെ ആണ് ആരംഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാർ കുറേക്കൂടി കാര്യക്ഷമമായി പ്രവർത്തിക്കേണ്ടിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.




Reactions