കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മഴ ശമിച്ചതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്‌ന്നു തുടങ്ങി. പാലാ നഗരത്തിൽ ശനിയാഴ്ച വൈകിട്ടോടെ മൂന്നാനി, കൊട്ടാരമറ്റം എന്നിവിടങ്ങളിൽ റോഡിൽ വെളളം കയറി. രാത്രി 9.30 ഓടെ പഴയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള മെയിൻ റോഡിലും വെള്ളം കയറിയിരുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മീനച്ചിലാറിന്റെ വൃഷ്ടി പ്രദേശങ്ങളായ തീക്കോയി, അടുക്കം, വെള്ളികുളം, പൂഞ്ഞാർ, അടിവാരം, പാതാമ്പുഴ എന്നിവിടങ്ങളിൽ മഴ മാറി നിന്നതോടെ ക്രമേണ ഈരാറ്റുപേട്ട, പനക്കപ്പാലം, ഭരണങ്ങാനം എന്നിവിടങ്ങളിലും ജലനിരപ്പ് താഴുകയായിരുന്നു. രാത്രി 11.30 ഓടെ പാലായിലും വെള്ളം ഇറങ്ങി തുടങ്ങിയിരിക്കുകയാണ്. എന്നാൽ കിടങ്ങൂർ, കോട്ടയം ഭാഗങ്ങളിൽ രാത്രിയിൽ മീനച്ചിലാറ്റിൽ വെളളം ഉയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.


