തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ വിവാദ പരാമർശവുമായി കെ. മുരളീധരൻ എംപി രംഗത്ത്. മേയർക്ക് സൗന്ദര്യമുണ്ടെങ്കിലും വായിൽനിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്ന് മുരളീധരൻ പറഞ്ഞു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
എം.പി. പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന് ഇരിക്കുന്നതെന്ന് ഓർക്കണമെന്നും ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ "കനകസിംഹാസനത്തില്‍' എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു.

