പാലാ: കെ.എസ്.ആർ.ടി.സിയുടെ പാലാ ഡിപ്പോയിൽ നിന്നും ക്രമീകരിച്ചിരിക്കുന്ന മലക്കപ്പാറ ജംഗിൾ സഫാരി വിനോദയാത്ര സർവ്വീസ് ദീപാവലി ദിവസമായ നവംബർ നാലിനും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് അധിക സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഒക്ടോബർ - 31 ന് രണ്ട് സർവ്വീസുകൾ ഉണ്ടായിരിക്കും'. ഏതാനും സീറ്റുകൾ മാത്രം ഒഴിവുണ്ട്. കൂടാതെ നവംമ്പർ -7, 14, 21, 28 എന്നീ തുടർച്ചയായ ഞായറാഴ്ച്ചകളിലും സർവ്വീസ് ഉണ്ടായിരിക്കും. ബുക്കിംഗ് നമ്പർ, 04822212250, 8921 531106

