Hot Posts

6/recent/ticker-posts

ചായപ്പൊടിയിലുള്ള മായം കണ്ടെത്താന്‍ വഴി, വീഡിയോ



നമ്മൾ ഉപയോഗിക്കുന്ന ചായപ്പൊടിയില്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്ന് ഏങ്ങനെ അറിയും? അതിനുള്ള ഒരു എളുപ്പവഴി പരിചയപ്പെടുത്തുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ. ഭക്ഷ്യസുരക്ഷാവിഭാഗം​ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിനായി ആദ്യം ലിറ്റ്മസ് പേപ്പറില്‍ കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേയ്ക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവില്‍ നിറം പിടിച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍  കറപോലെ ഇരുണ്ട നിറം പടര്‍ന്നിട്ടുണ്ടാകും. ഇത്തരത്തിൽ പരീക്ഷിച്ചാൽ നമ്മൾ ഉപയോഗിക്കുന്ന ചായ പൊടിയിൽ മായം കലർന്നിട്ടുണ്ടോ എന്ന് എളുപ്പം കണ്ടെത്താൻ സാധിക്കും. 

Reactions