കോട്ടയം: എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾക്കെതിരേ ഗുരുതര ആരോപണവുമായി എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി. തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചുവെന്നും ബലാത്സംഗ ഭീഷണിമുഴക്കി കയറിപ്പിടിച്ചുവെന്നും വനിതാ നേതാവ് ആരോപിച്ചു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം. എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് എഐഎസ്എഫ് പ്രവർത്തകനെ മർദ്ദിച്ചതിൽ വനിതാ നേതാവ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇവർക്കെതിരേ എസ്ഐഐ രംഗത്തുവന്നത്.
സംഭവത്തിൽ ആക്രമണത്തിനിരയായ എഐഎസ്എഫ് പ്രവർത്തകരും വനിതാ നേതാവും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


