Hot Posts

6/recent/ticker-posts

കുട്ടികൾക്ക് ഹോമിയോപ്പതിക് ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ ഒക്ടോബർ 25 മുതൽ വിതരണം ചെയ്യും


കോവിഡ് മഹാമാരി ഉയർത്തുന്ന ആശങ്കകൾക്കിടയിൽ  കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് മുന്നോട്ട് വെക്കുന്ന നൂതന പദ്ധതിയാണ് “കരുതലോടെ മുന്നോട്ട്”. മാസ്ക്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം അവരെ വൈറസ് ബാധയിൽ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കുമ്പോൾ ഹോമിയോപ്പതിക് ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ നിശ്ചിത ഡോസിൽ കഴിക്കുന്നത്  രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായകമാകും. ഹോമിയോപ്പതിക് ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷിതാക്കളുടെ അനുമതിയോടെ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായി.

സർക്കാർ ഹോമിയോ ഡിസ്പെൻസറികൾ/ ആശുപത്രികൾ വഴിയും തിരഞ്ഞെടുക്കപ്പെട്ട കിയോസ്കുകൾ വഴിയും  ഒക്ടോബർ 25, 26, 27 തീയതികളിലാണ് മരുന്ന് വിതരണം നടത്തുന്നത്. ഹോമിയോപ്പതി വകുപ്പ് സജ്ജമാക്കുന്ന ഓൺലൈൻ പോർട്ടൽ / മൊബൈൽ ആപ്പ് മുഖേന കുട്ടിയുടെയോ രക്ഷിതാവിൻറെയോ ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതിനു ശേഷം സൌകര്യപ്രദമായ ഒരു വിതരണ കേന്ദ്രം തിരഞ്ഞെടുക്കാവുന്നതാണ്. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

രജിസ്റ്റർ ചെയ്യുമ്പോൾ അറിയിക്കുന്ന തീയതിയിൽ പ്രസ്തുത വിതരണ കേന്ദ്രത്തിലെത്തി മരുന്ന് കൈപ്പറ്റുക. ഒരു ഗുളിക വീതം രാവിലെ തുടർച്ചയായി 3 ദിവസത്തേക്ക് കഴിക്കേണ്ട മരുന്ന് 21 ദിവസത്തെ കൃത്യമായ ഇടവേളയിൽ 3 തവണ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. തുടർന്നുള്ള ഡോസുകൾ കൈപ്പറ്റേണ്ട തീയതിയെപ്പറ്റിയുള്ള സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ്. പദ്ധതിയുടെ ഉദ്ഘാടനം പാലാ ഗവർമെൻ്റ് ഹോമിയോ ആശുപത്രിയിൽ  25 ന് തിങ്കളാഴ്ച രാവിലെ 9.30ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവ്വഹിക്കും.


Reactions