Hot Posts

6/recent/ticker-posts

ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍




ബി.ജെ.പി സംസ്ഥാന നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍. തെരഞ്ഞെടുപ്പിനെ പണം സമാഹരിക്കാനുള്ള മാര്‍ഗമായാണ്​ നേതാക്കൾ കാണുന്നതെന്നും പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശത്തിൽ നേതൃത്വം എരിതീയില്‍ എണ്ണ ഒഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ നസീറിനെ പ്രാഥമികാംഗത്വത്തിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തതായി​ സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.




സാമ്പത്തിക സുതാര്യത ഇല്ലാത്തവരാണ് സംസ്ഥാനത്ത് ബി.ജെ.പിയെ നയിക്കുന്നതെന്ന് നസീർ പറഞ്ഞു. പണം സമാഹരിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പുകളേയും ജീവിത മാര്‍ഗമായി രാഷ്ട്രീയത്തേയും ഇവര്‍ കാണുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നില്‍ പാര്‍ട്ടി കേരളത്തില്‍ വളരില്ലെന്നും നസീര്‍ പറഞ്ഞു. നസീറിന്‍റെ വിമര്‍ശനത്തിന് പിന്നാലെയാണ്​ അദ്ദേഹത്തേയും വയനാട്ടില്‍ നിന്നുള്ള നേതാവായ മദന്‍ലാലിനേയും സസ്‌പെന്‍ഡ് ചെയതതായി സുരേന്ദ്രൻ അറിയിച്ചത്​. നേതൃത്വത്തെ വിമര്‍ശിച്ചതിനാണ്‌ നടപടിയെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.തെരഞ്ഞെടുപ്പിനെ പണം സമാഹരിക്കാനുള്ള മാര്‍ഗമായാണ്​ നേതാക്കള്‍ കാണുന്നതെന്നും പാലാ ബിഷപ്പിന്‍റെ വിവാദ പരാമര്‍ശത്തില്‍ നേതൃത്വം എരിതീയില്‍ എണ്ണ ഒഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 








Reactions