സംസ്ഥാനത്ത് ഒരാഴ്ചയായി നടന്നുവന്ന വന്യജീവി വാരാഘോഷങ്ങൾ ഇന്ന് സമാപിക്കും. ഉച്ചക്ക് രണ്ടുമണിക്ക് ഓൺലൈനായി നടത്തുന്ന ചടങ്ങ് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആന്റണിരാജു അദ്ധ്യക്ഷനായിരിക്കും. ശശി തരൂർ എംപി മുഖ്യാതിഥിയാകും. വനം വകുപ്പ് മേധാവി പി.കെ.കേശവൻ മുഖ്യ പ്രഭാഷണം നടത്തും.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ സന്ദേശം നൽകും. ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇൻസ്‌പെക്ടർ ജനറൽ ഡോ.അമിത് മല്ലിക് ആശംസകൾ അർപ്പിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സ്വാഗതവും സിസിഎഫ് പ്രമോദ് പി.പി കൃതജ്ഞതയുമർപ്പിക്കും. ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി റെനി പിള്ള വന്യജീവിവാരാഘോഷ മത്സര വിജയികളെ പ്രഖ്യാപിക്കും.


