Hot Posts

6/recent/ticker-posts

ചെങ്കല്‍ചൂളയിലെ കുട്ടികള്‍ വീണ്ടും തകര്‍ക്കുന്നു; ഇത്തവണ വിജയ് ചിത്രത്തിലെ ആക്ഷൻ രംഗം



സൂര്യ നായകനായി അഭിനയിച്ച ചിത്രത്തിലെ ഒരു രംഗം റീക്രിയേറ്റ് ചെയ്‍ത്  അടുത്തിടെ ഏറെ ശ്രദ്ധ നേടിയ ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍, ഇപ്പോഴിതാ വിജയ്  നായകനായ ചിത്രമായ തെരിയിലെ ഒരു ആക്ഷൻ രംഗമാണ് റിക്രീയേറ്റ് ചെയ്‍തിരിക്കുകയാണ്. അയാൻ എന്ന സൂര്യ ചിത്രത്തിലെ ഒരു ഗാനരംഗമാണ് ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍  ആദ്യം  പുനരാവിഷ്‍കരിച്ച്  ജനശ്രദ്ധ നേടിയത് . ഇവരെ അഭിനന്ദിച്ച് സൂര്യ തന്നെ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു.




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

തിരുവനന്തപുരം സിറ്റിയിലെ ഹെവി ട്രാഫിക് ഉള്ള റോഡില്‍ ഷൂട്ട് ചെയ്യുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോഴാണ് ഇങ്ങനെ പൂര്‍ണതയോടെ ഒരു സ്റ്റണ്ട് രംഗം ചെങ്കല്‍ചൂള അഥവാ രാജാജി നഗറിലെ കുട്ടികള്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് ഇവരുടെ വീഡിയോയ്‍ക്ക് വരുന്നത്. ചിത്രസംയോജനത്തെ അഭിനന്ദിച്ചും കഥാപാത്രങ്ങളായി എത്തിയവരുടെ ടൈമിംഗ് എടുത്തുപറഞ്ഞുമാണ് കമന്റുകള്‍. വീഡിയോ കണ്ട് വിജയ് തന്നെ അഭിനന്ദിക്കുന്നതും കാത്തിരിക്കുകയാണ് കുട്ടികള്‍. നേരത്തെ സൂര്യ ചെങ്കല്‍ചൂളയിലെ കുട്ടികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. എന്തായാലും ചെങ്കല്‍ചൂളയിലെ കുട്ടികളുടെ വീഡിയോ ഓണ്‍ലൈനില്‍ തരംഗമാണ്.









Reactions