Hot Posts

6/recent/ticker-posts

പാലാഴിയിൽ മധ്യവയസ്കൻ ഓടയിൽ വീണ് മരിച്ചു



കോഴിക്കോട് പാലാഴിയിൽ മധ്യവയസ്കൻ ഓടയിൽ വീണ് മരിച്ചു. പാലാഴി സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണ് പരിക്കേറ്റുള്ള രണ്ടാമത്തെ മരണമാണിത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓട സ്ലാബിട്ട് മൂടാൻ പഞ്ചായത്ത് അധികൃതർ ഇതുവരെ തയ്യാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

കോഴിക്കോട് പാലാഴി പുഴമ്പ്രം റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓടയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. അമ്പത്തിയെട്ടുകാരനായ ശശീന്ദ്രനെന്ന ശശി ഓട്ടോ ഡ്രൈവറായിരുന്നു. രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തെരച്ചിൽ നടത്തുകയായിരുന്നു. ഒളവണ്ണ പഞ്ചായത്തിന്റെ പരിധിയിലുള്ളതാണ് സ്ഥലം. ഇതേ ഡ്രെയ്നേജിൽ ആളുകൾ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. 


Reactions