Hot Posts

6/recent/ticker-posts

'ദര്‍ശനാ' വൈകാതെ കാസറ്റില്‍; ജപ്പാനില്‍ നിന്ന് സാംപിള്‍ എത്തിയെന്ന് വിനീത് ശ്രീനിവാസന്‍



പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ പുറത്തെത്തിയ ആദ്യ ഗാനം ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളിലുണ്ട്. അഞ്ച് ദിവസം കൊണ്ട് 74 ലക്ഷത്തോളം കാഴ്ചകളാണ് യുട്യൂബില്‍ ഈ വീഡിയോ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയാ സ്റ്റാറ്റസുകള്‍ അടക്കിഭരിച്ച ഗാനവുമായിരുന്നു ഇത്. ചിത്രത്തില്‍ ആകെ 15 ഗാനങ്ങളാണ് ഉള്ളതെന്ന് വിനീത് നേരത്തെ അറിയിച്ചിരുന്നു. പാട്ടുകള്‍ ഓഡിയോ കാസറ്റുകളായും ഓഡിയോ സിഡികളായും പുറത്തിറക്കുമെന്നും. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ഇപ്പോഴിതാ ഓഡിയോ കാസറ്റുകളുടെ സാംപിള്‍ ജപ്പാനില്‍ നിന്ന് എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്. റെക്കോര്‍ഡ് ചെയ്‍ത് പരിശോധിച്ചെന്നും മാസ്റ്റര്‍ ചെയ്‍ത ട്രാക്കുകള്‍ ജപ്പാനിലെ കാസറ്റ് നിര്‍മ്മാതാക്കള്‍ക്ക് അയച്ചുകൊടുത്തെന്നും വിനീത് പറയുന്നു. "കാസറ്റുകളുടെ പ്രീ-ഓര്‍ഡര്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയില്‍ ഒരു പതിറ്റാണ്ടിനുശേഷമാണ് ഇത് വീണ്ടും നടക്കുന്നത്. ഒരുപാട് നാളായുണ്ടായിരുന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നത്", സാംപിള്‍ കാസറ്റിന്‍റെ ചിത്രത്തിനും വീഡിയോയ്ക്കുമൊപ്പം വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.  പ്രണവ് നായകനാവുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Reactions