സംസ്ഥാനത്തുടനീളവും സമീപഗ്രാമങ്ങളുമുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ ജാഗ്രതാനടപടികളുമായി മാതൃകയാകുന്നു കുന്നോന്നി ഗ്രാമം. നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട കുന്നോന്നിയില്‍ കുത്തനെയുള്ള മലകളില്‍ നിയമവിരുദ്ധ വന്‍കിട യന്ത്രവല്‍കൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ നിരീക്ഷിക്കുവാനും ആവശ്യമങ്കില്‍ സ്വയം പ്രതിരോധവും നിയമനടപടികളും സ്വീകരിക്കും. അനധികൃത പാറമടകള്‍ തുറന്നാല്‍ ശക്തമായ പ്രതിരോധമേര്‍പ്പെടുത്തും. തോടുകളും വലരികളും, നീര്‍ച്ചാലുകളും സംരക്ഷിക്കും. സ്വകാര്യ വ്യക്തികളുടെ ഭൂമികളാണെങ്കിലും മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന മലമടക്കുകളിലെ റോഡുനിര്‍മ്മാണങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ട് കേന്ദ്രങ്ങളിലായി തുടരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി പഠിക്കാന്‍ കുന്നോന്നിയിലെ മൂന്ന് പഞ്ചായത്ത് മെമ്പര്‍മാരെയും സര്‍വ്വകക്ഷി-സംഘടനകളെയും, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളേയും ഉള്‍പ്പെടുത്തി പ്രതിനിധിസംഘം രൂപീകരിച്ചു. പ്രതിനിധി സംഘം ഞായറാഴ്ച 10 മണിക്ക് രണ്ട് കേന്ദ്രങ്ങളും സന്ദര്‍ശിക്കും.
ജനമൈത്രി റെസിഡന്‍സ് വെല്‍ഫയര്‍ കൗണ്‍സിലാണ് സര്‍വ്വകക്ഷി-സംഘടനാ യോഗം വിളിച്ചു ചേര്‍ത്തത്. പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ആനിയമ്മ സണ്ണി, നിഷ സാനു, ബീന മധുമോഹന്‍ എന്നിവരും സര്‍വ്വകക്ഷി നേതാക്കളായ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ജാന്‍സ് വയലിക്കുന്നേല്‍, സെബാസ്റ്റ്യന്‍ കുറ്റിയാനി, രാജേഷ് കുഴിപറമ്പില്‍, വിനോദ്കുമാര്‍ കിഴക്കാത്ത്, ജോര്‍ജ്ജ് മാത്യു പുളിക്കകുന്നേല്‍, റ്റോമി ജോര്‍ജ്ജ് വേണാട്ട്, ദേവസ്യാച്ചന്‍ വാണിയപ്പുര, ലെല്‍സ് ജേക്കബ്, ഡെന്നി പുല്ലാട്ട്, ജോയി കുറ്റിയാനിക്കല്‍, അരുണ്‍ കിഴക്കേക്കര, മനേഷ് പ്ലാത്തോട്ടം, സജി വലിയപരയ്ക്കാട്ട്, ജോസ് ഇളംതുരുത്തിയില്‍, ഷാജി കൊടയ്ക്കനാല്‍, ജോയിച്ചന്‍ കൊച്ചുപുരയില്‍, ക്രിസ്സ് എല്‍സാ ജോണ്‍, ജിന്‍സ് തോമസ്, കൊച്ച് ഒട്ടലാങ്കല്‍, ജോര്‍ജ്ജുകുട്ടി കുറ്റിയാനിക്കല്‍, ബേബിച്ചന്‍ അമ്പഴത്തിനാകുന്നേല്‍, സെബാസ്റ്റ്യന്‍ വടകരയില്‍ എന്നിവര്‍ പ്രസംഗിച്ചു.


