വിചിത്രമായ നിയമങ്ങൾ കൊണ്ട് ഒരു റെസ്റ്റോറന്‍റ്ഇപ്പോൾ ചർച്ചയാവുകയാണ്. റെസ്റ്റോറന്‍റിനകത്തേക്ക് ഏതെങ്കിലും ഒരു പുരുഷന് പ്രവേശിക്കണമെങ്കില്‍ ഉറപ്പായും അയാള്‍ക്കൊപ്പം ഒരു സ്ത്രീ കൂടി ഉണ്ടാവണം എന്നതാണ് നിയമം. ജയ്‍പൂരിലാണ് ഈ വിചിത്രമായ നിയമമുള്ള റെസ്റ്റോറന്‍റ് ഉള്ളത്. ഈ ജയ്പൂർ റെസ്റ്റോറന്റ് ഒരു ട്വിറ്റർ ഉപയോക്താവ് അവിടെ ഇരിക്കുന്ന തന്‍റെ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം ഓൺലൈനിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. ഭക്ഷണശാലയ്ക്കുള്ളിലെ എസിയിലെ ഒരു പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, 'സ്ത്രീകളോടൊപ്പം മാത്രമേ പുരുഷന്മാരെ ഇവിടെ അനുവദിക്കൂ'.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ജയ്പൂരിലെ ഗോപി പവിത്ര ഭോജനാലയ എന്നാണ് റെസ്റ്റോറന്റിന്റെ പേര്. സ്ത്രീകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നു റെസ്റ്റോറന്‍റ് എന്ന് പലരും കമന്‍റ് ചെയ്‍തു. ഒരാള്‍ കമന്‍റ് ചെയ്‍തത് മദ്യപാനികളെയും റൗഡികളെയും അകറ്റി നിര്‍ത്തുന്നതിനുള്ള ഒരു ഐഡിയയാവും ഇത് എന്നാണ്. എന്നാല്‍, സിംഗിളായിരിക്കുന്ന ഒരാളെഴുതിയത് എല്ലാ റെസ്റ്റോറന്‍റുകളും ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നാല്‍ താന്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരും എന്നാണ്.


