Hot Posts

6/recent/ticker-posts

'രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ'; ബിജെപി


പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്  ബിജെപി. വീണ്ടും വിവാദ പ്രസ്താവനയുമായി കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ ആണ് രംഗത്ത് എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും, രാഹുലിന് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടെന്നും നളിൻ. മയക്കുമരുന്ന് ഇടപാടുകാരുമായി രാഹുലിന് അടുത്ത ബന്ധമുണ്ട്.  രാഹുൽഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. പല മാധ്യമങ്ങളിലും ഈ വാർത്തകൾ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.




ഹുബ്ബി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു  വിവാദ പരാമർശം. അതേസമയം രാഹുലിനെതിരെ നളിന്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. 







Reactions