Hot Posts

6/recent/ticker-posts

പെരുമഴ; 2018 ന് സമാനം: ഡാമുകള്‍ നിറഞ്ഞു




പത്തനംതിട്ട∙ 2018ൽ പെയ്തതിനു സമാനമായി ജില്ലയിൽ കനത്ത മഴ തുടരുകയാണ് . 12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു.




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. ഇതിൽ ഷട്ടറുള്ള ആനത്തോട് ഡാമിൽ ഇന്നലെ വൈകുന്നേരം റെഡ് അലർട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. മഴയ്ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്. 
പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുകയാണ്. മഴ ശക്തമായി തുടർന്നാൽ മുഴുവൻ ഡാമുകളും തുറക്കാനാണ് ആലോചന. ഇന്നു പുലർച്ചയോടെയാണ് മഴ കനത്തത്. ശക്തി ഒട്ടും കുറയാതെ ഒരേ നിലയിലാണ് കഴിഞ്ഞ 5 മണിക്കൂറായി മഴ പെയ്യുന്നത്.









Reactions