ആലപ്പുഴ: കനത്ത മഴയില്‍ നാടൊട്ടാകെ വെള്ളത്തില്‍ മുങ്ങിയതോടെ ചെമ്പില്‍ കയറി എത്തി താലിക്കെട്ടേണ്ടി വന്നിരിക്കുകയാണ് ആലപ്പുഴയിലെ വധൂവരന്‍മാര്‍ക്ക്. തലവടിയില്‍ വെള്ളക്കെട്ടില്‍ വീഴാതെ കല്ല്യാണ പന്തലിലേക്ക് ദമ്പതികള്‍ എത്തിയത് സാഹസികമായി ചെമ്പില്‍ കയറി. അപ്പര്‍ കുട്ടനാട് മേഖലയിലെ ഐശ്വര്യരയ്ക്കും രാഹുലിനുമാണ് വിവാഹതിരാവാനായി ചെമ്പില്‍ കയറേണ്ടി വന്നത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ ബന്ധുക്കളാണ് വധൂവരന്മാര്‍ക്കായി ചെമ്പ് ഒരുക്കിയത്. എന്തായാലും ചെമ്പില്‍ കയറി കൃത്യസമയത്ത് തന്നെ ക്ഷേത്രത്തില്‍ എത്തി മുഹൂര്‍ത്തത്തില്‍ വിവാഹിതരാവാന്‍ ഇരുവര്‍ക്കുമായി. കല്ല്യാണത്തിനായി ചെമ്പിനകത്ത് വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ ചിരിയോടെ പറഞ്ഞു


