തിരുവനന്തപുരം: 19 മാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സമ്മാനങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ നവാഗതരെ സ്കൂൾ അധികൃതർ സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്കൂളിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാഭ്യാസരംഗത്തെ മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരുടെയും പിന്തുണ ലഭിച്ചതായി മന്ത്രി പറഞ്ഞു. ബോർഡ് പരീക്ഷകൾ നടത്താൻ കഴിഞ്ഞ ഏക സംസ്ഥാനമാണ് കേരളം. ഈ അധ്യയനവർഷത്തിൽ സർക്കാർ–എയ്ഡഡ് മേഖലയിൽ ആറു ലക്ഷത്തിലധികം വിദ്യാർഥികൾ പുതുതായി എത്തി. കോവിഡ് കാലമായതിനാൽ രക്ഷിതാക്കൾക്കു ചില ആശങ്കളുണ്ട്. സർക്കാർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പമുണ്ട്. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

