കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒമ്പതു ഷട്ടറും തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു. നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നതായാണ് റിപ്പോർട്ട്. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെയാണ് സ്പിൽവേയിലെ ഒൻപത് ഷട്ടറുകളും തുറന്നത്. ഇതിലൂടെ 3785.54 ഘടയടി വെള്ളമാണ് തുറന്നു വിടുന്നത്.142 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടർന്നാണ് നീരൊഴുക്ക് ശക്തമായത്.

