ന്യൂഡൽഹി: രാജ്യസഭയിൽ എംപിമാരുടെ സസ്പെൻഷൻ നടപടിക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം. എംപിമാരുടെ സസ്പെൻഷൻ ചട്ടവിരുദ്ധമാണെന്നും എംപിമാർ മാപ്പു പറയില്ലെന്നും കോൺഗ്രസ് നേതാവ് മല്ലാകാർജുൻ ഖാർഗെ പറഞ്ഞു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ക്രമപ്രശ്നം ഉന്നയിക്കാൻ തന്നെ അനുവദിച്ചില്ലെന്നും ഗാർഖെ ചൂണ്ടിക്കാട്ടി. ആദ്യം എംപിമാരുടെ പേര് പറയണം എന്നിട്ടാകണം സസ്പെൻഷൻ നടപടികൾ. എന്നാൽ ഇവിടെ ഇതുണ്ടായില്ല. ബഹളം വയ്ക്കാത്ത എംപിമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഗാർഖെ പറഞ്ഞു. അതേസമയം, 12 എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നാഡിയു വ്യക്തമാക്കി. സഭയിൽ അതിക്രമം കാട്ടാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരേ നടപടിയെടുത്തത്. കഴിഞ്ഞ മാസം പത്തിന് എംപിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വെങ്കയ്യ നായിഡു വിശദമാക്കി. ഇതേ തുടർന്ന് പ്രതിപക്ഷം രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിനിടെ ലോക്സഭയിൽ രൂക്ഷമായ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതേ തുടർന്ന് ലോക്സഭ രണ്ടുമണിവരെ നിർത്തിവച്ചിരിക്കുകയാണ്.

