Hot Posts

6/recent/ticker-posts

എൻ സി സി ദിനാഘോഷം; പാലായിൽ ഫലവൃക്ഷതൈകൾ നട്ടു.


പാലാ: എൻസിസി ദിനാഘോഷത്തിൻ്റെ ഭാഗമായി പാലാ അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റും പാലാ നഗരസഭയും ചേർന്ന് ഏദൻ ഓഫ് എ സി പി എന്ന പേരിൽ, പന്ത്രട്ടാം മൈൽ കുമാരനാശാൻ പാർക്കിൽ, ഫലവൃക്ഷ തൈകൾ നട്ടു. മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര അദ്യ തൈ  നട്ട് ഉത്ഘാടനം നിർവഹിച്ചു. 




ലഫ്റ്റനൻ്റ് അനു ജോസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ, കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ബിജി ജോജോ , ജോസ് ചീരാംകുഴി , എസ് യു ഒ ജോതി റോയി ,പാർവതി കൃഷ്ണ ,ദേവിക എം നായർ ,അഖില കെ.എസ്, അലീനാ സാബു എന്നിവർ പ്രസംഗിച്ചു.

Reactions