Hot Posts

6/recent/ticker-posts

പാലാ ചേര്‍പ്പുങ്കലില്‍ പിക്കപ്പ് വാനില്‍ ലോറി ഇടിച്ച് കയറി അപകടം


പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കല്‍ ഇന്‍ഡ്യാര്‍ ഫാക്ടറിക്ക് സമീപം നിയന്ത്രണം വിട്ട ഗുഡ്‌സ് ലോറി പിക്കപ്പ് വാനില്‍ ഇടിച്ച് കയറി. 


പിക്കപ്പ് വാന്‍ ഇന്‍ഡിക്കേറ്ററിട്ട് സൈഡിലേക്ക് ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ലോറി പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു.



ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ റോഡരികിലെ താഴ്ചയിലേക്ക് തെറിച്ച് വീണു. ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. രാവിലെ 10 മണിയോടെയായിരുന്നു അപകടം. പാലായില്‍ നിന്നും കിടങ്ങൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍ പെട്ടത്. 




Reactions