മണിയംകുന്ന്: റേഡിയോയിലെ ആർ ജെ മാർ ഈ ക്രിസ്തുമസ്സിന് വിസ്മയങ്ങളുമായി വീടുകളിലെത്തിയിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ സ്കൂൾ റേഡിയോ ആയ റേഡിയോ bellmount മണിയം കുന്ന് സെന്റ് ജോസഫ് യു പി സ്കൂളിന് മാത്രം അവകാശപ്പെടാവുന്ന വിസ്മയമാണ്.
കേക്കുകളും ആയി വീട്ടുമുറ്റത്തെത്തിയ കുട്ടി ആർ ജെ മാരെ കണ്ട് വീട്ടുകാർ ഒന്ന് ഞെട്ടി. പിന്നീട് വീട്ടുകാരോട് കുശലം പറഞ്ഞു, കേക്ക് കൊടുത്ത്, കൂടെ നിന്നു ഒരു സെൽഫിയിമെടുത്ത് അടുത്ത വീട്ടിലേക്ക്. ' കഴിഞ്ഞ വർഷവോന്നും ഇങ്ങനെ ഇല്ലാരുന്നല്ലോ ', വീട്ടിലെത്തിയ കുട്ടികളോട് ഒരു ചേച്ചിയുടെ ചോദ്യം...' കഴിഞ്ഞ വർഷം റേഡിയോ ബെൽ മൗണ്ട് ഇല്ലാരുന്നല്ലോ..' ആർ ജെ ആൻ്റോയുടെ മറുപടി. സ്കൂളിനും നാടിനും പുത്തൻ ഉണർവാണ് റേഡിയോ ബെൽ മൗണ്ട്.
