ബൈക്കില്‍ കൊണ്ടുവരികയായിരുന്ന 4 കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇളപ്പുങ്കല്‍ ആലയ്ക്കല്‍ ജാസിം ജലീല്‍ (21 വയസ്) കൊണ്ടൂര്‍ ചേറ്റുതോട് മണ്ണിപ്പറമ്പില്‍ രാഹുല്‍ ഷാജി (21) എന്നിവരാണ് പിടിയിലായത്.
പിടിയിലായ യുവാക്കളില്‍ നിന്നും 4.05 കിലോ തൂക്കം വരുന്ന കഞ്ചാവ് പൊതിയും കണ്ടെടുത്തു. ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസറായ മനോജ് ടി ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രതീഷ് ജോസ്, വിശാഖ് കെ വി, ഷിനോ പി എസ്, നിയാസ് സി ജെ, റോയ് വര്‍ഗ്ഗീസ്, വനിതാ ഓഫീസറായ സുജാത സി ബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
