എറണാകുളം: ദേശീയപാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയില്‍ ഇടിച്ചുകയറി അപകടം. രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന ട്രാവലര്‍ വാനാണ് കാറില്‍ ഇടിച്ച ശേഷം ചരക്ക് ലോറിക്ക് പിന്നില്‍ ഇടിച്ച് കയറിയത്. 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടവര്‍.
വൈറ്റില ചാളിക്കാവെട്ടത്ത് EMC സർവീസ് റോഡിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു
