Hot Posts

6/recent/ticker-posts

മുന്നറിയിപ്പ് നല്‍കി; മുല്ലപ്പെരിയാറിൽ കേരളത്തിന്‍റെ വാദം തള്ളി തമിഴ്നാട് - Mullaperiyar Dam


മുല്ലപ്പെരിയാറിൽ കേരളത്തിന്‍റെ വാദം തള്ളി തമിഴ്നാട് സുപ്രീം കോടതിയില്‍. വെള്ളം  തുറന്നുവിടുംമുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി തമിഴ്നാടിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. വെള്ളം  തുറന്നുവിടുന്നത് തീരുമാനിക്കാന്‍ സംയുക്തസമിതി വേണമെന്ന ആവശ്യവും തമിഴ്‌നാട് തള്ളി. അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് കേരളം തടസ്സം നില്‍ക്കുന്നുവെന്നും തമിഴ്നാട് കോടതിയെ അറിയിച്ചു.



പകൽസമയത്തു ഷട്ടറുകൾ തുറന്നു വലിയ അളവില്‍ വെള്ളം പുറത്തുവിടരുതെന്ന് തമിഴ്നാടിനു നിർദേശം നൽകണമെന്നായിരുന്നു കേരളത്തിന്റെ ഹർജി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാൻ രാവിലെയും രാത്രിയും ജലം തുറന്നുവിടാൻ തമിഴ്നാടിനു നിർദേശം നൽകണം.


മുന്നറിയിപ്പില്ലാതെ പകൽനേരം വലിയ അളവിൽ ജലം തുറന്നുവിടുന്നത് ഒഴിവാക്കണം. മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ പ്രയാസം ഒഴിവാക്കാൻ, സുപ്രീംകോടതി നിർദേശിച്ചപ്രകാരം പ്രവർത്തിക്കാൻ മേൽനോട്ട സമിതിക്കു നിർദേശം നൽകണമെന്നും കേരളം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Reactions