പാലാ: പനയ്ക്കപ്പാലത്ത് റോഡിന് ഓട നിർമ്മിച്ച് ജംഗ്ഷനു വീതി കൂട്ടി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുവാൻ തീരുമാനിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയുടെ ഭാഗമായ പനയ്ക്കപ്പാലം ഭാഗത്ത് ഓട നിർമ്മിച്ചു നവീകരണം നടത്തണമെന്നു നാട്ടുകാർ ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടർന്നു മാണി സി കാപ്പൻ എം എൽ എ പനയ്ക്കപ്പാലത്ത് എത്തി നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നു ഓട നിർമ്മാണം നടത്തി ജംഗ്ഷൻ നവീകരിക്കാൻ തീരുമാനമായി.
