കിടങ്ങൂർ പഞ്ചായത്ത് ഏഴാം വാർഡിലെ പൈങ്ങോറ്റിയിലാണ് പോഷകാഹാരങ്ങളുടെ വിതരണം നടന്നത്. ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാർ പൂതമന ഈ വർഷത്തെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
കോളേജ് ബർസാർ റവ. ഫാ. സ്കറിയാ മലമാക്കൽ, പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, പ്രൊഫ. പി എസ് അഞ്ജുഷ എന്നിവർ പ്രസംഗിച്ചു.
2018-ൽ കേന്ദ്ര സർക്കാരിന്റെ വനിതാ-ശിശു ക്ഷേമ മന്ത്രാലയം നാഷണൽ ന്യുട്രീഷൻ മിഷൻ ആരംഭിച്ചശേഷം ബി വി എം കോളേജ് എൻ എസ് എസ് യൂണിറ്റ് അതിന്റെ ദത്തുഗ്രാമമായ പൈങ്ങോട്ടിയിൽ പതിവായി പോഷകാഹാരം വിതരണം ചെയ്‌തു വരുന്നുണ്ടെന്ന് പ്രോഗ്രാം ഓഫീസർമാർ പറഞ്ഞു.
