വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ സംഭാവനകൾ ചെയ്ത മണിയൻകുന്ന് സ്‌കൂൾ നാടിൻറെ അഭിമാനം ആണെന്ന് ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
പൂഞ്ഞാർ മണിയൻകുന്നു സെന്റ് ജോസഫ് യു പി സ്കൂളിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്കൂൾ മാനേജർ ഫാദർ ജോർജ് തെരുവിൽ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ നോബിൾ, ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ, വാർഡ് മെമ്പർ ഉഷാകുമാരി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ, മദർ സുപ്പീരിയർ സിസ്റ്റർ ആൻസി ലിറ്റ്, സിസ്റ്റർ നിർമ്മല, പി റ്റി എ പ്രസിഡന്റ് ജോയി ഫിലിപ്പ്, അധ്യാപിക ഡോ. സ്മിത ജോൺ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ സ്കൂളിൽനിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റർ നിർമ്മലക്ക് യാത്രയയപ്പും നൽകി.
