Hot Posts

6/recent/ticker-posts

ആറ് പതിറ്റാണ്ട് പഴക്കമുള്ള പയസ്മൗണ്ട്- തോട്ടത്തിമല റോഡ് യാഥാർത്ഥ്യമായി


60 വർഷം പഴക്കമുള്ള മേലുകാവ് ഗ്രാമപഞ്ചായത്തിലെ പയസ്മൗണ്ട്- പട്ടിക്കുന്ന്- പാറതോട്ടത്തിമല റോഡ് യാഥാർത്ഥ്യമായി. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ചു കൊണ്ടാണ്  രണ്ട് മേഖലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് യാഥാർഥ്യമാക്കിയത്. 



നിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. ചടങ്ങിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിൻസി ടോമി,തോമസ് സി വടക്കേൽ,ബിജു സോമൻ എന്നിവർ പങ്കെടുത്തു.


തോട്ടത്തിമല റോഡ് ബന്ധിപ്പിച്ച് നവീകരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പ്രദേശവാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഷോൺ ജോർജ് പറഞ്ഞു.

Reactions