Hot Posts

6/recent/ticker-posts

സമൂഹം ജെൻഡർ ന്യൂട്രൽ ആവണം: ജില്ലാ കളക്ടർ


കോട്ടയം: സമൂഹം ജെൻഡർ ന്യൂട്രൽ ആവണമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ്ക്ലബിലെ വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. സ്ത്രീകളായാലും പുരുഷന്മാരായാലും അവരവരുടെ കഴിവിന്‍റെ വെളിച്ചത്തിലാവണം മുന്നിലെത്തേണ്ടത്. 



അതിനുള്ള ധൈര്യം വരുംതലമുറക്കുണ്ടാകണം. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പോസിറ്റീവായി കാണാനും അനുകമ്പയോടെ കൈകാര്യം ചെയ്യാനും സ്ത്രീകൾക്കേ കഴിയൂ എന്നും കലക്ടർ അഭിപ്രായപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തക ജോളി അടിമത്ര മുഖ്യപ്രഭാഷണം നടത്തി. പ്രസ്ക്ലബ് വൈസ് പ്രസിഡന്‍റ് സുമി സുലൈമാൻ അധ്യക്ഷതവഹിച്ചു. 


വൈസ്പ്രസിഡന്‍റ് ശ്രീകല ടി.മേനോൻ, മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്. രാജ്യശ്രീ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് നിർവാഹകസമിതിയംഗം അഞ്ജു ജെ.അച്ചാമ്മ സ്വാഗതവും മനോരമ ഓൺലൈൻ അസോസ്യേറ്റ് പ്രൊഡ്യൂസർ സേറാ ലക്ഷ്മി നന്ദിയും പറഞ്ഞു.

Reactions