Hot Posts

6/recent/ticker-posts

ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറവ്!


കോട്ടയം: ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ കുറവ്. 2021ൽ 366 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിത്. അതേസമയം, 2020 ൽ 457 കേസുകളും 2019ൽ 601 കേസുകളും എടുത്തിട്ടുണ്ട്. 



2021ൽ 67 ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അപമര്യാദയായി പെരുമാറിയതിന്- 126, തട്ടിക്കൊണ്ടുപോകൽ-എട്ട്, പൂവാലശല്യം- 14 , ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും ക്രൂരത- 79 , മറ്റ് കുറ്റകൃത്യങ്ങൾ- 72 എന്നിങ്ങനെ കേസുകളും ചാർജ് ചെയ്തു. സ്ത്രീധന മരണങ്ങൾ 2018 മുതൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 


അതേസമയം 2012, 2016, 2017 വർഷങ്ങളിൽ ഓരോ സ്ത്രീധന മരണം ഉണ്ടായിട്ടുണ്ട്. 2020ൽ 87 ബലാസത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്തു. അപമര്യാദയായി പെരുമാറിയതിന്-162, തട്ടിക്കൊണ്ടുപോകൽ- 17 , പൂവാലശല്യം-12, ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും ക്രൂരത- 76, മറ്റ് കുറ്റകൃത്യങ്ങൾ- 103 എന്നിവയും രജിസ്റ്റർ ചെയ്തു.
Reactions