പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായിലെ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികൾക്കായുള്ള ഡേ കെയർ ‘മാർ സ്ലീവാ കിഡ് സിറ്റി’ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിച്ചു.
പേട്രൻസ് കെയറിന്റെ ഭാഗമായി, കോട്ടയം ജില്ലയിൽ തന്നെ ആദ്യമായി ആരംഭിച്ച ഈ സംരംഭത്തിന്റെ ആശീർവാദകർമ്മത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ഡയറക്ടർസ് എന്നിവർ സന്നിഹിതരായിരുന്നു.
