കോട്ടയം: ലോഡിങ് തൊഴിലാളിക്ക് ജോലിക്കിടെ സൂര്യതാപം ഏറ്റു. മറ്റക്കര വടക്കേടം ബിഎംഎസ് യൂണീറ്റിലെ അംഗമായ തുണ്ടത്തില്‍ ജിജി ജോസഫി (46) നെയാണ് ഞായറാഴ്ച ഉച്ചയോടെ സൂര്യാതാപം ഏറ്റ് ആശുപത്രിയില്‍ എത്തിച്ചത്.
ലോറിയില്‍ ലോഡ് കയറ്റി ആ വാഹനത്തില്‍ തന്നെ യാത്ര ചെയ്യുമ്പോല്‍ ജിജി ബോധരഹിതനായി നിലത്ത് വീണു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പാമ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും വയറിലും കൈക്കും കൈവെള്ളയിലും പൊള്ളി പൊങ്ങി.
പിന്നീട് ആസഹ്യമായി നീറ്റലും വേദനയും ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ ആശ്വാസം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
