Hot Posts

6/recent/ticker-posts

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് കേരളം; ഹര്‍ജികളില്‍ ഇന്ന് മുതല്‍ അന്തിമ വാദം


മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി കേരളം നല്‍കിയ അപേക്ഷയിലാണ് കോടതി വാദം കേള്‍ക്കുക. അണക്കെട്ട് അപകടാവസ്ഥയിലാണെന്നും ഇക്കാര്യം പരിശോധിച്ച് പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.



അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് 2014 ലെ വിധിയില്‍ പറയുന്നുണ്ടെങ്കിലും അതിന് ശേഷം പുതിയ സാഹചര്യങ്ങള് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് കോടതി വ്യകതത്തമാക്കിയിരുന്നു. 


ബേബി അണക്കെട്ട് ബലപ്പെടുത്താനന്‍ കേരളം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും കോടതിക്ക് മുമ്പിലുണ്ട്. ജസ്റ്റിസ് എ.എം. ഖാന് വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

Reactions