Hot Posts

6/recent/ticker-posts

'എല്ലാ വര്‍ഷവും നടത്താന്‍ ഇതെന്നാ ആണ്ടുനേര്‍ച്ചയോ?'; ദേശീയ പണിമുടക്കിനെതിരെ; അഡ്വ. ഷോണ്‍ ജോര്‍ജ്


കോട്ടയം: മാര്‍ച്ച് 28,29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിനെതിരെ കേരള ജനപക്ഷം നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. കൊറോണയും തൊഴിലില്ലായ്മയും നിമിത്തം നട്ടംതിരിഞ്ഞ് പെരുവഴിയിലായി നില്‍ക്കുന്ന തൊഴിലാളികളോട് നിങ്ങള്‍ രണ്ടു ദിവസം പണിയെടുക്കണ്ട എന്ന് പറയുക എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് എന്തെങ്കിലും അര്‍ത്ഥമുണ്ട് എന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.



ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷോണിന്റെ പ്രതികരണം. ദേശീയ പണിമുടക്ക് എന്ന പേരില്‍ പാറശ്ശാല മുതല്‍ തലപ്പാടി വരെ നടത്തുന്ന ഈ നാടകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി അറിയും എന്ന് പോലും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കാലാകാലങ്ങളില്‍ ഇതൊരു ചടങ്ങ് മാത്രമായി മാറുമ്പോള്‍ രണ്ടു ദിവസം ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ചയെ പിടിച്ചുനിര്‍ത്തുന്നു എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് ഒരു അര്‍ത്ഥവുമില്ലെന്ന് ഷോണ്‍ പറയുന്നു.


ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാര്‍ച്ച് 28,29 ദേശീയ പണിമുടക്കാണ്.. വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനിടയില്‍ ഞാന്‍ കണ്ടിട്ടുള്ള എന്റെ തൊഴിലാളി സുഹൃത്തുക്കളോട് എല്ലാം ഞാന്‍ അന്വേഷിച്ചു എന്തിനാണ് ദേശീയപണിമുടക്ക്, എന്തൊക്കെ വിഷയങ്ങളുടെ പേരിലാണ് ഈ പണിമുടക്ക് ..

അവര്‍ക്ക് അതിനെക്കുറിച്ച് അറിയില്ല എന്ന് മാത്രമല്ല യാതൊരു ധാരണയുമില്ല. അവരില്‍ പലരും എന്നോട് പറഞ്ഞ ഉത്തരം ഇത് എല്ലാ വര്‍ഷവും ഉള്ളതാണെന്നാണ്. എല്ലാ വര്‍ഷവും നടത്താന്‍ ഇതെന്നാ ആണ്ടുനേര്‍ച്ചയാണോ...കൊറോണയും തൊഴിലില്ലായ്മയും നിമിത്തം നട്ടംതിരിഞ്ഞ് പെരുവഴിയിലായി നില്‍ക്കുന്ന തൊഴിലാളികളോട് നിങ്ങള്‍ രണ്ടു ദിവസം പണിയെടുക്കണ്ട എന്ന് പറയുക എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് എന്തെങ്കിലും അര്‍ത്ഥമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.കാരണം നമ്മള്‍ സമരമുറകള്‍ സ്വീകരിക്കുന്നത് അധികാരി വര്‍ഗത്തിന് എതിരെയുള്ള നമ്മുടെ പ്രതിഷേധം ആയിട്ടും, നമ്മുടെ പ്രതിഷേധം അറിയിക്കുന്നതിനും വേണ്ടിയാണ്.

ഈ മാര്‍ച്ച് 28,29-ലെ ദേശീയ പണിമുടക്ക് എന്ന പേരില്‍ പാറശ്ശാല മുതല്‍ തലപ്പാടി വരെ നടത്തുന്ന ഈ നാടകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി ഈ അറിയും എന്ന് പോലും ഞാന്‍ വിശ്വസിക്കുന്നില്ല.

കാലാകാലങ്ങളില്‍ ഇതൊരു ചടങ്ങ് മാത്രമായി മാറുമ്പോള്‍ രണ്ടു ദിവസം ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ചയെ പിടിച്ചുനിര്‍ത്തുന്നു എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് ഒരു അര്‍ത്ഥവുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇത്തരം പൊറാട്ട് നാടകങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി എന്ന് അഭിപ്രായമുള്ളവര്‍ക്കായി മാത്രമുള്ള പോസ്റ്റ്.

Reactions