പാലാ: കടപ്പാട്ടൂർ ദേവസ്വത്തിൻ്റെ കീഴിൽ മീനച്ചിലാറിനോട് ചേർന്നുള്ള ഭൂമിയുടെ സംരക്ഷണ ഭിത്തിക്കു ഭീഷണിയായി കിടന്ന മരം ഫയർ ആൻ്റ് റെസ്ക്യൂ ടീം വെട്ടിമാറ്റി. ഇക്കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് മീനച്ചിലാറിലൂടെ ഒഴുകി വന്ന കടപുഴകിയ മരമാണ് ദുരിതമായത്.
മീനച്ചിലാറ്റിൽ കുടുങ്ങിയ മരത്തിൽ തട്ടിയുള്ള ഒഴുക്കു ശക്തിയായി കടപ്പാട്ടൂർ ക്ഷേത്രത്തിൻ്റെ ഭൂമിയ്ക്കു നിർമ്മിച്ച സംരക്ഷണ ഭിത്തിക്കു ദോഷരമാകുമെന്ന സാഹചര്യം ഉടലെടുത്തിരുന്നു.
ഇതേത്തുടർന്നു ദേവസ്വം അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മാണി സി കാപ്പൻ എം എൽ എ നിവേദനം നൽകി. എം എൽ എ യുടെ നിർദ്ദേശപ്രകാരം ഫയർ ആൻ്റ് റെസ്ക്യൂ ടീം മീനച്ചിലാറ്റിൽ കിടന്ന മരം വെട്ടിമാറ്റുകയായിരുന്നു.
