Hot Posts

6/recent/ticker-posts

പാലാ ടൗണിൽ പത്തുവയസ്സുകാരിക്ക് നേരെ അതിക്രമം


അമ്മയ്ക്കും ബന്ധുവിനും ഒപ്പം പട്ടാപ്പകൽ വഴിയിലൂടെ നടന്നു പോയ പത്ത് വയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ. ടൗണിലൂടെ ബുധനാഴ്ച ഉച്ചയ്ക്ക് ബസ്സിറങ്ങി ജനറൽ ആശുപത്രിയിലേക്ക് അമ്മയുടെ കയ്യും പിടിച്ച് ബന്ധുവായ സ്ത്രീയോടൊപ്പം നടന്നുപോവുകയായിരുന്ന പത്തുവയസ്സുകാരിക്ക് നേരെയാണ് അക്രമമുണ്ടായത്.



കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട അമ്മയും ബന്ധവും ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതിയെ തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പാലാ അന്തിനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കൽ വീട്ടിൽ ദേവസ്യ മകൻ 60 വയസ്സുള്ള ആന്റണി ദേവസ്യയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.



പ്രതി മുൻപും സമാനമായ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
Reactions